ഇതിഹാസ താരത്തിനു വിട
ബ്രണ്ടന്‍ ടെയ്‌ലര്‍ വിരമിച്ചു
We will miss you BT
Zimbabwe batsman Brendan Taylor announces retirement from international cricket
സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ നായകനും ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ബ്രണ്ടൻ റോസ് മുറേ ടെയ്‌ലർ എന്ന ബ്രണ്ടൻ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്റെ 17 വര്‍ഷം നീണ്ടു നിന്ന കരിയര്‍ അവസാനിപ്പിക്കുന്നതായി ടെയ്ലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞു. 34കാരനായ സിംബാബ്വെയുടെ മുന്‍ ക്യാപ്റ്റന്‍ ഇന്ന് നടക്കുന്ന അയര്‍ലണ്ടിനെതിരായ മത്സരത്തോടെ ആകും വിരമിക്കുക. 2004ല്‍ ആയിരുന്നു ടെയ്ലര്‍ സിംബാബ്വെക്കായി അരങ്ങേറ്റം നടത്തിയത്.